2020 ജനുവരി 22, ബുധനാഴ്‌ച

അദ്ധ്യപന പരിശീലത്തിലെ ഏഴാം ആഴ്ചയിലെ റിപ്പോർട്ട് ഈ ആഴ്ചയിലെ ആദ്യത്തെ രണ്ടു ദിവസം ഓലത്താന്നി സ്കൂളിൽ പിയർ ഇവാലുവേഷൻ ന് പോയി.അദ്ധ്യാപക വിദ്യാർത്ഥികളുടെ ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്ന രീതിയിൽ വലിയ രീതിയിൽ ഉള്ള മാറ്റങ്ങൾ വന്നതായും എല്ലാവരും ഒന്നിനൊന്നു മെച്ചപ്പെട്ടതായും മനസിലാക്കാൻ കഴിഞ്ഞു. നല്ല ആത്മവിശ്വാസത്തോടെ എല്ലാവരും ക്ലാസ്സ്‌ എടുക്കുന്നത് കണ്ടപ്പോൾ നല്ല സന്തോഷം ഉണ്ടായി പഠനോപകരണങ്ങൾ ഉപയോഗിക്കുന്നതിലും കുട്ടികളുടെ സംശങ്ങൾക്ക് മറുപടി പറയുന്ന രീതിയിലും നല്ല മാറ്റങ്ങൾ കാണാനായി സാധിച്ചു ഈ ആഴ്ചയിൽ ഞാൻ പഠിപ്പിക്കുന്ന സ്കൂളിൽ തിരികെ വന്നു കുട്ടികൾക്ക് ഡയഗണോസ്റ്റിക് ടെസ്റ്റും achievement ടെസ്റ്റും നടത്തുകയുണ്ടായി. കുട്ടികളുടെ പഠനത്തിലുള്ള പ്രയാസങ്ങൾ കണ്ടുപിടിക്കാനും, അദ്ധ്യാപകൻ പഠിപ്പിച്ച കാര്യങ്ങൾ കുട്ടികൾ എന്തുമാത്രം മനസിലാക്കി എന്നറിയാനും ഈ രണ്ടു ടെസ്റ്റുകൾ എന്നെ സഹായിച്ചു. ഈ ആഴ്ചയിൽ ലോപാസന്ധി യും ചെറുകഥയും എന്താണ് എന്ന് പഠിപ്പിക്കുകയും, മലയാളം അദ്ധ്യാപികയുടെ നിർദ്ദേശപ്രകാരം പ്രിയ എ. സിന്റെ നനയാത്ത മഴകൾ എന്ന പാഠഭാഗം പഠിപ്പിച്ചു തുടങ്ങുകയും ചെയ്തു. അദ്ധ്യാപക പരിശീലനത്തിന്റെ അവസാന ദിവസം പരിശീലനം നന്നായി നടത്തിയതിന്റെ സന്തോഷം ഉണ്ടായിരുന്നുവെങ്കിലും ഇത്രയും നല്ല ഒരു സ്കൂൾ അന്തരീക്ഷവും, നല്ല സ്മാർട്ട്‌ ആയിട്ടുള്ള കുട്ടികളെയും വിട്ടിട്ടു പോരുക എന്നത് മനസിന് ഇത്തിരി വിഷമം നൽകിയ കാര്യമായിരുന്നു. സ്കൂളിൽ നിന്ന് പോരുന്നതിനു മുൻപ് പ്രധാനഅദ്ധ്യാപകനെയും, മലയാളം അദ്ധ്യാപികയെയും, എന്നെ സഹായിച്ച മറ്റെല്ലാ അദ്ധ്യാപകരയെയും കണ്ടു നന്ദി പറയുകയും ചെയ്തു. കുട്ടികളോട് അവരുടെ തുടർന്നുള്ള പഠനത്തിന് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ