2020 ജനുവരി 3, വെള്ളിയാഴ്ച
അദ്ധ്യാപന പരിശീലനത്തിന്റ അഞ്ചാം ആഴ്ച്ചയിലെ റിപ്പോർട്ട്
ക്രിസ്തുമസ് ആഘോഷങ്ങളുമായി ബന്ധപെട്ട ഒരു പാട് പരിപാടികൾ ക്യാംപസിൽ നടക്കുണ്ടായിരുന്നു. കുട്ടികൾ അവർ യാത്ര ചെയ്യുന്ന ബസുകൾ അലങ്കരിക്കാൻ തുടങ്ങി അതിനുശേഷം അവർ അവരുടെ ക്ലാസ്സ്മുറികളും വിവിധതരം തോരണങ്ങൾ കൊണ്ടും വർണ്ണ കടലാസുകൊണ്ടും അലങ്കരിക്കാൻ തുടങ്ങി. ഈ ആഴ്ചയിൽ ഹൈസ്കൂൾ തലത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. മനോജ് ക്ലാസ്സ് എടുക്കുകയുണ്ടായി. എല്ലാവർക്കും ക്ലാസ്സ് ഇഷ്ടമാവുകയും വളരെ ഏറെ ഉപകാരപ്രദമായ ക്ലാസ്സ് ആണെന്ന് പറയുകയും ചെയ്തു.
ഈ ആഴ്ചയിൽ പെരുന്തച്ചൻ എന്ന പാഠഭാഗം എടുത്തു തീർക്കുകയും, പി കുഞ്ഞിരാമൻ നായരുടെ കളിയച്ഛൻ ജനിക്കുന്നു എന്ന പാഠഭാഗവും പഠിപ്പിച്ചു തീർക്കുക ഉണ്ടായി. അടുത്ത ദിവസം ഈ കഴിഞ്ഞ ദിവസങ്ങളിൽ പഠിപ്പിച്ച പാഠഭാഗങ്ങളെ ആധാരമാക്കി ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്തുമെന്നും പറഞ്ഞു.അടുത്ത ദിവസം തന്നെ കുട്ടികൾക്ക് പരീക്ഷ നടത്തുക ഉണ്ടായി. ഈ ആഴ്ചയിൽ തന്നെ ആയിരുന്നു സ്കൂളിൽ ക്രിസ്മസ് ആഘോഷം. വളരെ ഗംഭിരമായി തന്നെ ക്രിസ്മസ് സ്കൂളിൽ ആഘോഷിച്ചു. ഓരോ ക്ലാസ്സിലും കുട്ടികൾ ഒന്ന് ചേർന്ന് കേക്ക് മുറിച്ചു. അതിനുശേഷം ഓഡിറ്റോറിയത്തിൽ ഏതാണ്ട് രണ്ടുമണിക്കൂറിൽ അധികം നീണ്ടു നിന്ന ക്രിസ്മസ് ആഘോഷം ഉണ്ടായിരുന്നു. പിറ്റേദിവസം പതിവുപോലെ സ്കൂളിൽ ക്ലാസ്സ് ഉണ്ടായിരുന്നു.അന്ന് കുട്ടികൾക്ക് കളർ ഡ്രസ്സ് ഇട്ട് വരുവാനുള്ള അനുവാദം ഉണ്ടായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ