2019 ഡിസംബർ 11, ബുധനാഴ്‌ച

അദ്ധ്യാപന പരിശീലനത്തിന്റ നാലാം ആഴ്ച

അദ്ധ്യാപക പരിശീലനത്തിലെ നാലാം ആഴ്ച വളരെ മനോഹരവും തിരക്ക് പിടിച്ചതുമായ ഒരു ആഴ്ച ആയിരുന്നു കടന്നു പോയത്.സ്കൂളിൽ മറ്റ് അധ്യാപകർ വരാതിരിക്കുന്ന സമയത്ത് മറ്റ് ക്ലാസ്സുകളിൽ പലപ്പോഴും പോകേണ്ടതായി വന്നിട്ടുണ്ട്.പലപ്പോഴും മൂല്യാധിഷ്ഠിതമായ കാര്യങ്ങൾ ആയിരിക്കും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത്.ഈ ക്ലാസ്സുകളെ സഹായിക്കുന്നതിനായി പല വിഷയങ്ങളുമായി ബന്ധപ്പെട്ട ഷോർട് ഫിലിംസ് എന്റെ കയ്യിൽ ഉണ്ടായിരുന്നു.കുട്ടികളെ ഈ വീഡിയോസ് കാണിക്കുകയും അവരെ കൊണ്ട് പല പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുക പതിവായിരുന്നു ഇത് കുട്ടികളെ നല്ല രീതിയിൽ സ്വാധീനിച്ചതായി മനസിലാക്കൻ സാധിച്ചു. ഈ ആഴ്ചയിൽ വയലാ വാസുദേവൻപിള്ളയുടെ തേൻകനി എന്ന അതിമനോഹരമായ ഒരു നാടകം ആണ് പഠിപ്പിച്ചത്. ഈ നാടകത്തിന്റെ പാത്രനാട്യ മാതൃക കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. കുട്ടികൾ വളരെ താല്പര്യത്തോടെ നാടകം അഭിനയിക്കുന്ന പ്രക്രിയയിൽ പങ്ക്എടുക്കകയും അതിനെ ഇഷ്ടപ്പെടുകയും ചെയ്തു.ഈ ആഴ്ച യിലെ അവസാന ദിനമായ ബുധൻആഴ്ച ജി.ശങ്കരക്കുറുപ്പിന്റെ പെരുന്തച്ചൻ എന്ന പാഠഭാഗം പഠിപ്പിച്ചു തുടങ്ങുകയും ചെയ്തു.

2019 ഡിസംബർ 3, ചൊവ്വാഴ്ച

അദ്ധ്യാപന പരിശീലനത്തിന്റ മൂന്നാമത്തെ ആഴ്ച്ചയിലെ റിപ്പോർട്ട്‌. അധ്യാപനം ശരിക്ക് ആസ്വദിക്കാൻ തുടങ്ങി.പുതിയ കാര്യങ്ങൾ വളർന്നു വരുന്ന തലമുറക്ക് പറഞ്ഞു കൊടുക്കാൻ സാധിക്കുന്നതും അവരെ ശരിയായ ദിശയിൽ വളർത്തികൊണ്ടുവരുവാനും അദ്ധ്യപകർക്ക് വലിയ പങ്കാണ് ഉള്ളതെന്ന് തിരിച്ചറിവ് ഉണ്ടായി.വെറുതെ പാഠങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകരേക്കാൾ കുട്ടികളെ ജീവിതം എന്താണ് എന്ന് പഠിപ്പിക്കുന്ന അവരുടെ ജീവിതത്തെ സ്വാധീനിക്കുന്നവർ ആയി അദ്ധ്യപകർ മാറണം എന്നുള്ള ഉൾപ്രേരണ ലഭിച്ചു. ഈ ആഴ്ചയിൽ കഴിഞ്ഞ ആഴ്ചകളിൽ പഠിപ്പിച്ചു തീർത്ത പാഠഭാഗത്തെ ആസ്പദമാക്കി ഒരു നിദാനശോധന പരിക്ഷ നടത്തുകയുണ്ടായി.കുട്ടികൾ എല്ലാവരും പരീക്ഷ നന്നായി എഴുതി. ഈ ആഴ്ചയിൽ 28 ആം തീയതി ഓലത്താന്നി സ്കൂളിൽ പിയർ ഇവാലുവേഷൻ ന് പോവുകയുണ്ടായി.മറ്റ് അദ്ധ്യപക വിദ്യർത്ഥികളുടെ ക്ലാസ്സ്‌ കേൾക്കാൻ സാധിച്ചതും അവരുടെ രീതികൾ മനസ്സിലാക്കിയതും വളരെ ഉപകാരമായതായി തോന്നി. കുഞ്ചൻനമ്പ്യാരുടെ കിട്ടും പണമെൻകിലും എപ്പോഴും എന്ന പാഠഭാഗം ആണ് എടുത്തത്.. സ്കൂളിൽ മറ്റ് ആക്ടിവിറ്റീസ് ഒരുപാട് ഉണ്ടായിരുന്നത് കാരണം ഒരു ദിവസത്തെ ക്ലാസ്സ്‌ പോകുകയും മറ്റൊരു ദിവസം പീയർ ഇവാലുവേഷൻ ന് പോകേണ്ടിവരുകയും ചെയ്തു.