2020 ജനുവരി 23, വ്യാഴാഴ്‌ച

2020 ജനുവരി 22, ബുധനാഴ്‌ച

സർഗാത്മക പ്രവർത്തനം

അദ്ധ്യപന പരിശീലത്തിലെ ഏഴാം ആഴ്ചയിലെ റിപ്പോർട്ട് ഈ ആഴ്ചയിലെ ആദ്യത്തെ രണ്ടു ദിവസം ഓലത്താന്നി സ്കൂളിൽ പിയർ ഇവാലുവേഷൻ ന് പോയി.അദ്ധ്യാപക വിദ്യാർത്ഥികളുടെ ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്ന രീതിയിൽ വലിയ രീതിയിൽ ഉള്ള മാറ്റങ്ങൾ വന്നതായും എല്ലാവരും ഒന്നിനൊന്നു മെച്ചപ്പെട്ടതായും മനസിലാക്കാൻ കഴിഞ്ഞു. നല്ല ആത്മവിശ്വാസത്തോടെ എല്ലാവരും ക്ലാസ്സ്‌ എടുക്കുന്നത് കണ്ടപ്പോൾ നല്ല സന്തോഷം ഉണ്ടായി പഠനോപകരണങ്ങൾ ഉപയോഗിക്കുന്നതിലും കുട്ടികളുടെ സംശങ്ങൾക്ക് മറുപടി പറയുന്ന രീതിയിലും നല്ല മാറ്റങ്ങൾ കാണാനായി സാധിച്ചു ഈ ആഴ്ചയിൽ ഞാൻ പഠിപ്പിക്കുന്ന സ്കൂളിൽ തിരികെ വന്നു കുട്ടികൾക്ക് ഡയഗണോസ്റ്റിക് ടെസ്റ്റും achievement ടെസ്റ്റും നടത്തുകയുണ്ടായി. കുട്ടികളുടെ പഠനത്തിലുള്ള പ്രയാസങ്ങൾ കണ്ടുപിടിക്കാനും, അദ്ധ്യാപകൻ പഠിപ്പിച്ച കാര്യങ്ങൾ കുട്ടികൾ എന്തുമാത്രം മനസിലാക്കി എന്നറിയാനും ഈ രണ്ടു ടെസ്റ്റുകൾ എന്നെ സഹായിച്ചു. ഈ ആഴ്ചയിൽ ലോപാസന്ധി യും ചെറുകഥയും എന്താണ് എന്ന് പഠിപ്പിക്കുകയും, മലയാളം അദ്ധ്യാപികയുടെ നിർദ്ദേശപ്രകാരം പ്രിയ എ. സിന്റെ നനയാത്ത മഴകൾ എന്ന പാഠഭാഗം പഠിപ്പിച്ചു തുടങ്ങുകയും ചെയ്തു. അദ്ധ്യാപക പരിശീലനത്തിന്റെ അവസാന ദിവസം പരിശീലനം നന്നായി നടത്തിയതിന്റെ സന്തോഷം ഉണ്ടായിരുന്നുവെങ്കിലും ഇത്രയും നല്ല ഒരു സ്കൂൾ അന്തരീക്ഷവും, നല്ല സ്മാർട്ട്‌ ആയിട്ടുള്ള കുട്ടികളെയും വിട്ടിട്ടു പോരുക എന്നത് മനസിന് ഇത്തിരി വിഷമം നൽകിയ കാര്യമായിരുന്നു. സ്കൂളിൽ നിന്ന് പോരുന്നതിനു മുൻപ് പ്രധാനഅദ്ധ്യാപകനെയും, മലയാളം അദ്ധ്യാപികയെയും, എന്നെ സഹായിച്ച മറ്റെല്ലാ അദ്ധ്യാപകരയെയും കണ്ടു നന്ദി പറയുകയും ചെയ്തു. കുട്ടികളോട് അവരുടെ തുടർന്നുള്ള പഠനത്തിന് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു.

2020 ജനുവരി 12, ഞായറാഴ്‌ച

അദ്ധ്യാപക പരിശീലനത്തിലെ ആറാം ആഴ്ചയിലെ റിപ്പോർട്ട്

അദ്ധ്യാപക പരിശീലനത്തിലെ ആറാം ആഴ്ചയിലെ റിപ്പോർട്ട് ക്രിസ്മസ് അവധിക്കുശേഷം 30അം തീയതി സ്കൂൾ തുറന്നു.സ്കൂളിൽ പൊതുവെ അന്ന് ഹാജർ നില കുറവായിരുന്നു. ആദ്യ ദിവസം തന്നെ കഴിഞ്ഞ ദിവസം നടത്തിയ ഡയഗണോസ്റ്റിക് ടെസ്റ്റിന്റെ പേപ്പർ കുട്ടികൾക്ക് കൈമാറുകയും അവരുടെ പഠനത്തെ വിലയിരുത്തുകയും ചെയ്തു.ജനുവരി 11അം തീയതി നടക്കാൻ പോകുന്ന സ്കൂൾ ഡേ യുമായി ബന്ധപ്പെട്ട പരിശീലനപരിപാടികൾ നടക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ചില പീരിഡ്കളിൽ ക്ലാസ്സിൽ കുട്ടികൾ കുറവായിരിന്നു.കുട്ടികൾ കുറച്ചു ഒക്കെ അസ്വസ്ഥർ കൂടി ആയിരുന്നു. എന്നിരുന്നാലും കിട്ടിയ പീരിഡുകളിൽ എല്ലാം തന്നെ പാഠഭാഗങ്ങൾ പഠിപ്പിക്കുകയുണ്ടായി.എം. ടി വാസുദേവൻ നായരുടെ കുപ്പായം, ഉണ്ണികൃഷ്ണൻ പൂതൂരിന്റെ കീർത്തിമുദ്ര തുടങ്ങിയ പാഠങ്ങൾ ഈ ആഴ്ചയിൽ പഠിപ്പിക്കുകയുണ്ടായി.

2020 ജനുവരി 3, വെള്ളിയാഴ്‌ച

ക്രിസ്തുമസ്‌ ആഘോഷം







അദ്ധ്യാപന പരിശീലനത്തിന്റ അഞ്ചാം ആഴ്ച്ചയിലെ റിപ്പോർട്ട് ക്രിസ്തുമസ് ആഘോഷങ്ങളുമായി ബന്ധപെട്ട ഒരു പാട് പരിപാടികൾ ക്യാംപസിൽ നടക്കുണ്ടായിരുന്നു. കുട്ടികൾ അവർ യാത്ര ചെയ്യുന്ന ബസുകൾ അലങ്കരിക്കാൻ തുടങ്ങി അതിനുശേഷം അവർ അവരുടെ ക്ലാസ്സ്‌മുറികളും വിവിധതരം തോരണങ്ങൾ കൊണ്ടും വർണ്ണ കടലാസുകൊണ്ടും അലങ്കരിക്കാൻ തുടങ്ങി. ഈ ആഴ്ചയിൽ ഹൈസ്കൂൾ തലത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. മനോജ്‌ ക്ലാസ്സ്‌ എടുക്കുകയുണ്ടായി. എല്ലാവർക്കും ക്ലാസ്സ്‌ ഇഷ്ടമാവുകയും വളരെ ഏറെ ഉപകാരപ്രദമായ ക്ലാസ്സ്‌ ആണെന്ന് പറയുകയും ചെയ്തു. ഈ ആഴ്ചയിൽ പെരുന്തച്ചൻ എന്ന പാഠഭാഗം എടുത്തു തീർക്കുകയും, പി കുഞ്ഞിരാമൻ നായരുടെ കളിയച്ഛൻ ജനിക്കുന്നു എന്ന പാഠഭാഗവും പഠിപ്പിച്ചു തീർക്കുക ഉണ്ടായി. അടുത്ത ദിവസം ഈ കഴിഞ്ഞ ദിവസങ്ങളിൽ പഠിപ്പിച്ച പാഠഭാഗങ്ങളെ ആധാരമാക്കി ഡയഗണോസ്റ്റിക് ടെസ്റ്റ്‌ നടത്തുമെന്നും പറഞ്ഞു.അടുത്ത ദിവസം തന്നെ കുട്ടികൾക്ക് പരീക്ഷ നടത്തുക ഉണ്ടായി. ഈ ആഴ്ചയിൽ തന്നെ ആയിരുന്നു സ്കൂളിൽ ക്രിസ്മസ് ആഘോഷം. വളരെ ഗംഭിരമായി തന്നെ ക്രിസ്മസ് സ്കൂളിൽ ആഘോഷിച്ചു. ഓരോ ക്ലാസ്സിലും കുട്ടികൾ ഒന്ന് ചേർന്ന് കേക്ക് മുറിച്ചു. അതിനുശേഷം ഓഡിറ്റോറിയത്തിൽ ഏതാണ്ട് രണ്ടുമണിക്കൂറിൽ അധികം നീണ്ടു നിന്ന ക്രിസ്മസ് ആഘോഷം ഉണ്ടായിരുന്നു. പിറ്റേദിവസം പതിവുപോലെ സ്കൂളിൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു.അന്ന് കുട്ടികൾക്ക് കളർ ഡ്രസ്സ്‌ ഇട്ട് വരുവാനുള്ള അനുവാദം ഉണ്ടായിരുന്നു.