2020 ജനുവരി 12, ഞായറാഴ്ച
അദ്ധ്യാപക പരിശീലനത്തിലെ ആറാം ആഴ്ചയിലെ റിപ്പോർട്ട്
അദ്ധ്യാപക പരിശീലനത്തിലെ ആറാം ആഴ്ചയിലെ റിപ്പോർട്ട്
ക്രിസ്മസ് അവധിക്കുശേഷം 30അം തീയതി സ്കൂൾ തുറന്നു.സ്കൂളിൽ പൊതുവെ അന്ന് ഹാജർ നില കുറവായിരുന്നു. ആദ്യ ദിവസം തന്നെ കഴിഞ്ഞ ദിവസം നടത്തിയ ഡയഗണോസ്റ്റിക് ടെസ്റ്റിന്റെ പേപ്പർ കുട്ടികൾക്ക് കൈമാറുകയും അവരുടെ പഠനത്തെ വിലയിരുത്തുകയും ചെയ്തു.ജനുവരി 11അം തീയതി നടക്കാൻ പോകുന്ന സ്കൂൾ ഡേ യുമായി ബന്ധപ്പെട്ട പരിശീലനപരിപാടികൾ നടക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ചില പീരിഡ്കളിൽ ക്ലാസ്സിൽ കുട്ടികൾ കുറവായിരിന്നു.കുട്ടികൾ കുറച്ചു ഒക്കെ അസ്വസ്ഥർ കൂടി ആയിരുന്നു. എന്നിരുന്നാലും കിട്ടിയ പീരിഡുകളിൽ എല്ലാം തന്നെ പാഠഭാഗങ്ങൾ പഠിപ്പിക്കുകയുണ്ടായി.എം. ടി വാസുദേവൻ നായരുടെ കുപ്പായം, ഉണ്ണികൃഷ്ണൻ പൂതൂരിന്റെ കീർത്തിമുദ്ര തുടങ്ങിയ പാഠങ്ങൾ ഈ ആഴ്ചയിൽ പഠിപ്പിക്കുകയുണ്ടായി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ