2019 നവംബർ 27, ബുധനാഴ്ച
അദ്ധ്യാപന പരിശീലനത്തിലെ രണ്ടാം ആഴ്ച്ചയിലെ റിപ്പോർട്ട്
ഈ ആഴ്ചയിൽ സ്കൂളിൽ ഒരു പാട് ആക്ടിവിറ്റീസ് ഉണ്ടായിരുന്നു... കുട്ടികളുടെ കൂടെ ഒരു ക്വിസ് മത്സരത്തിൽ.... അവരെ കൂടെ പോയി ..... ഈ ആഴ്ചയിൽ പഠിപ്പിച്ചു തീർക്കണം എന്ന് വിചാരിച്ച പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്തു.കുട്ടികളോട് കൂടുതൽ അടുത്തതായും അവർ എന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയതായും മനസിൽ ആക്കി.പക്ഷെ അവർ നന്നായി പഠിക്കുന്നതിനു വേണ്ടി ഒത്തിരി അടുക്കാതെ ഇത്തിരി അകലം പാലിച്ചു കൊണ്ട് അവരെ സ്നേഹിക്കുന്നത് ആണ് നല്ലത് എന്ന് തോന്നി.ഈ ആഴ്ചയിൽ പഠിപ്പിച്ചു തീർന്ന പാഠഭാഗങ്ങൾ മാണിക്യവീണയുടെ അവസാന ഭാഗം,പിന്നീട് ആ പാഠത്തിന്റെ നോട്സ് കൊടുക്കകയും ധർമ്മിഷ്ടൻ ആയ രാധേയൻ എന്ന പാഠഭാഗവും കൂടി ആണ് പഠിപ്പിച്ചു തീർത്തത്.സ്കൂളിൽ വളരെ പോസിറ്റീവ് ആയ എനർജി അനുഭഭവിക്കാൻ സാധിച്ചു...മരങ്ങളും കിളികളും ഒക്കെ ചേർന്ന വിശാലമായ സ്കൂളിന്റെ ക്യാംപസ് എനിക്ക് ഒത്തിരി ഇഷ്ടമായി.ഏതാണ്ട് മൂന്നിൽ അധികം കളി സ്ഥലങ്ങൾ ഉള്ള ഈ സ്കൂൾ അതുകൊണ്ട് തന്നെ ആണ് കുട്ടികൾ കൂടുതൽ ഇഷ്ടപെട്ടതെന്ന് മനസിലാക്കാൻ സാധിച്ചു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ